Thursday, December 20, 2018


ഇതിലൊരിക്കൽ ഒരുപാട് അക്ഷരങ്ങൾ ഉണ്ടായിരുന്നു.
അക്ഷരങ്ങളെല്ലാം വെറും ചിതറിയ
മണികൾ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ
അവയെല്ലാം വാരികെട്ടി പടിയിറങ്ങിയതാണ്
പിന്നീട് ഒന്നും കോറിയിട്ടില്ല,
എല്ലാം ശൂന്യതയിലേക്ക് താഴ്ത്തി വിട്ടു.
അവയെങ്കിലും സായൂജ്യമടയട്ടെ.